ആലപ്പുഴ: ആലപ്പുഴ കളര്‍കോടുണ്ടായ കാറപകടത്തില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചു. എടത്വ പള്ളിച്ചിറ സ്വദേശി ആല്വിന് ജോര്‍ജ് ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ് ഗുരുതരാവസ്ഥയില്‍ എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നിന്ന് വിദഗ്ധ ചികിത്സക്കായി എറണാകുളത്തേക്ക് മാറ്റിയിരുന്നു. കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് മാറ്റിയത്. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഇതോടെ കളര്‍കോട് കാറപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി.
Discussion about this post