പാലക്കാട്: വാഹനാപകടത്തില്‍ പരിക്കേറ്റ് കിടന്ന യുവാവിന് രക്ഷകനായി ഷൊര്‍ണൂര്‍ എം.എല്‍.എ പി മമ്മിക്കുട്ടി. തൃത്താല പട്ടിത്തറയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവിനാണ് എംഎല്‍എ രക്ഷകനായി എത്തിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു അപകടം സംഭവിച്ചത്. ചെര്‍പ്പുളശ്ശേരി ഭാഗത്ത് നിന്നും കുമ്പിടി ഭാഗത്തേക്ക് പോവുകയായിരുന്ന ജീപ്പും തൃത്താല ഭാഗത്തേക്ക് വരികയായിരുന്ന ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്.
അപകടത്തില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. അപകടവിവരം അറിഞ്ഞ് പ്രദേശവാസികളും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ഓടിയെത്തിയിരുന്നു.
എന്നാല്‍ യുവാവിനെ രക്ഷിക്കാതെ എല്ലാവരും കാഴ്ചക്കാരായി മാത്രം നിന്നു. ഇതിനിടെ ആണ് ഷൊര്‍ണൂര്‍ എം.എല്‍.എ യും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പി മമ്മിക്കുട്ടി തന്റെ വാഹനത്തില്‍ സംഭവ സ്ഥലത്തെത്തുന്നത്.
വടക്കഞ്ചേരിയിലെ സമ്മേളനം കഴിഞ്ഞ് തൃത്താല കൂടല്ലൂരിലെ തന്റെ വീട്ടിലേക്കുള്ള യാത്രക്കിടെയാണ് എംഎല്‍എ ഇവിടെയെത്തിയത്. റോഡില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ പരിക്കേറ്റ് കിടക്കുന്ന യുവാവിനെ കണ്ടതോടെ ഉടന്‍ തന്റെ അദ്ദേഹം തന്റെ വാഹനത്തില്‍ ആദ്യം കുമ്പിടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു.
പിന്നീട് വിദഗ്ദ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയി. എംഎല്‍എ തന്റെ തിരക്കുകളും പരിപാടികളും മാറ്റിവച്ചാണ് യുവാവിനെ ആശുപത്രിലെത്തിച്ചത്. കാഴ്ചക്കാരായി ആളുകളും നിരവധി വാഹനങ്ങളും ചുറ്റുമുണ്ടായിട്ടും പരിക്കേറ്റയാളെ അതിവേഗം ആശുപത്രിയിലെത്തിക്കാത്തതിലുള്ള നീരസവും അദ്ദേഹം പ്രകടിപ്പിച്ചു.
Discussion about this post