മുതിര്‍ന്ന ബിജെപി നേതാവ് ഇ രഘുനന്ദന്‍ അന്തരിച്ചു

death|bignewslive

തൃശൂര്‍: മുതിര്‍ന്ന ബിജെപി നേതാവ് ഇ രഘുനന്ദന്‍ അന്തരിച്ചു. എഴുപത്തിനാല് വയസ്സായിരുന്നു. ബിജെപി തൃശ്ശൂര്‍ ജില്ലാ അധ്യക്ഷനായിരുന്നു ഇ രഘുനന്ദന്‍.

അര്‍ബുദ ബാധിതനായി ചികിത്സയിലായില്‍ കഴിയവെയാണ് അന്ത്യം. അക്കിക്കാവ് ഇളയിടത്ത് കുടുംബാംഗമാണ്. മൃതദേഹം നാളെ ഉച്ചവരെ അക്കിക്കാവിലെ വീട്ടില്‍ പൊതുദര്‍ശനം ശേഷം തൃശ്ശൂര്‍ മെഡിക്കല്‍കോളജിനു നല്‍കും.

ഭാര്യ അഡ്വ. രമാരഘുനന്ദന്‍ മഹിളാമോര്‍ച്ചയുടെ മുന്‍ സംസ്ഥാന അധ്യക്ഷയും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന ഉപാധ്യക്ഷയുമാണ്. മകള്‍ അഡ്വ. ലക്ഷ്മി, മരുമകന്‍ അഡ്വ. ശ്യാംജിത് ഭാസ്‌ക്കരന്‍.

Exit mobile version