തൃശൂര്‍: നിയന്ത്രണം വിട്ട പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. തളിക്കുളം ത്രിവേണി സ്വദേശി ഫൈസല്‍ ആണ് മരിച്ചത്.
നാല്‍പ്പത്തിയേഴ് വയസ്സായിരുന്നു. ഫൈസല്‍ ഓടിച്ചിരുന്ന പെട്ട ഓട്ടോ ഒല്ലൂര്‍ കുട്ടനല്ലൂരില്‍ ഓവര്‍ ബ്രിഡ്ജിന് സമീപത്തുവെച്ച് ഡിവൈഡറിലിടിച്ച് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഫൈസല്‍ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post