ന്യൂഡല്‍ഹി: വയനാട് ദുരന്തത്തെ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംസ്ഥാനത്തിന്റെ ആവശ്യം ഒടുവില്‍ അംഗീകരിച്ച് കേന്ദ്രം. സംസ്ഥാന ദുരന്തനിവാരണ നിധിയില്‍ കേരളത്തിന്റെ 783 കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കി.
അതേസമയം, കേരളം ആവശ്യപ്പെട്ടതുപോലെ വയനാട് ദുരന്തത്തെ ലെവല്‍ 3 വിഭാഗത്തിലാണോ ഉള്‍പ്പെടുത്തിയത് എന്ന് വ്യക്തമല്ല. 2219 കോടി രൂപയുടെ പാക്കേജ് മന്ത്രാലയ സമിതി പരിശോധിക്കുകയാണ്.
ഇക്കാര്യത്തില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ച് തീരുമാനം കൈക്കൊള്ളും. നവംബര്‍ 16ന് 153 കോടി രൂപ കേരളത്തിന് അനുവദിച്ചിരുന്നുവെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. വയനാട് എംപി പ്രിയങ്ക ഗാന്ധി വയനാട്
പാക്കേജുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായെ കണ്ടിരുന്നു.
പ്രിയങ്ക ഗാന്ധിക്കൊപ്പം യുഡിഎഫ്, എല്‍ഡിഎഫ് എംപിമാര്ഉണ്ടായിരുന്നു. 2221 കോടി രൂപയുടെ സഹായമാണ് പ്രിയങ്ക ഗാന്ധിയടങ്ങുന്ന സംഘം ആവശ്യപ്പെട്ടത്. വയനാട് പാക്കേജില്‍ നാളെ വിശദാംശങ്ങള്‍ നല്‍കാമെന്നാണ് അമിത് ഷാ അറിയിച്ചിരിക്കുന്നത്.
Discussion about this post