മലപ്പുറം കരുളായി ഉള്‍വനത്തില്‍ കാല്‍ വഴുതി കൊക്കയിലേക്ക് വീണ് യുവതി മരിച്ചു

മലപ്പുറം: കരുളായി ഉള്‍വനത്തില്‍ പാറയില്‍ നിന്ന് കാല്‍ വഴുതി വീണ് ആദിവാസി യുവതിക്ക് ദാരുണാന്ത്യം. ചോല നായിക്ക ആദിവാസി വിഭാഗത്തില്‍പ്പെട്ട മാതി (27) ആണ് മരിച്ചത്. ശനിയാഴ്ച്ച രാത്രിയായിരുന്നു അപകടം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് മാതിയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. കുടിലിന് പുറത്തിറങ്ങിയപ്പോള്‍ കാല്‍ വഴുതി വീടിനു മുന്നിലെ കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് മാതിയുടെ ഭര്‍ത്താവ് ഷിബു പോലീസിനോട് പറഞ്ഞു. പരിശോധനയില്‍ കാല്‍ വഴുതി വീണ പാടുകള്‍ ഉള്‍പ്പടെ കണ്ടെത്തിയിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

Exit mobile version