കൊല്ലം: കൊല്ലത്ത് ഭാര്യയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയ സംഭവമായിരുന്നു. കൊലപാതകത്തിന് കാരണം സംശയരോഗമെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു.
ചെമ്മാന്‍മുക്കില്‍ താമസിക്കുന്ന പത്മരാജനാണ് ഭാര്യ അനിലയെ കൊലപ്പെടുത്തിയത്. അനിലയും ബേക്കറി നടത്തിപ്പില്‍ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദമാണ് പത്മരാജനെ കൊലപാതകത്തിലേക്ക് നയിച്ചത്.
ഇരുവരും തമ്മിലുള്ള സൗഹൃദം പത്മാരാജന്‍ എതിര്‍ത്തിരുന്നു. ഹനീഷുമായുള്ള സൗഹൃദം അവസാനിപ്പിക്കാന്‍ പത്മരാജന്‍ പലതവണ അനിലയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അനില തയ്യാറായില്ല.
ഈ വൈരാഗ്യമാണ് കൊല നടത്താന്‍ കാരണമായതെന്ന് പത്മരാജന്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഭാര്യയെ കൊലപ്പെടുത്തിയതില്‍ തനിക്ക് യാതൊരു മാനസിക പ്രയാസവുമില്ല. 14 വയസ്സുള്ള മകളെ ഓര്‍ത്തു മാത്രമാണ് വിഷമം ഉള്ളതെന്ന് പത്മരാജന്‍ പൊലീസിനോട് പറഞ്ഞു.