തിരുവനന്തപുരം: യുആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കന്നി വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്തത്.
ചേലക്കരയില്‍ വിജയിച്ചുകയറിയ യുആര്‍ പ്രദീപ് സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രദീപ് എംഎല്‍എയാകുന്നത്. നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി ഹാളിലായിരുന്നു ഇവരുടെ സത്യപ്രതിജ്ഞ ചടങ്ങ്.
സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചം ചൊല്ലിക്കൊടുത്തു. നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍, മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷനേതാവ് വിഡി സതീശന്, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെബി ഗണേഷ്കുമാര്, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്, കെ രാജന്, സജി ചെറിയാന്, എകെ ശശീന്ദ്രന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
യുആര്‍ പ്രദീപ് എകെജി സെന്ററിലെത്തിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി സഭയിലെത്തിയത്. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാണ് രാഹുല്‍ നിയമസഭയിലെത്തിയത്.
Discussion about this post