കോഴിക്കോട്: വടകരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ദേശീയ പാതയില്‍ പുതിയ സ്റ്റാന്‍ഡിന് സമീപം രാവിലെ ഏഴുമണിയോടെയാണ് സംഭവമുണ്ടായത്.
അടക്കാതെരു സ്വദേശി കൃഷ്ണമണിയുടെ കാറിനാണ് തീപിടിച്ചത്. രാവിലെ ഇന്ധനം നിറച്ച ശേഷം വീട്ടിലേക്ക് പോകുമ്പോഴാണ് സംഭവം. റോഡിലൂടെ ഓടിക്കൊണ്ടിരിക്കെ കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് കാല്‍നടയാത്രക്കാരാണ് വാഹനം നിര്‍ത്തിച്ചത്. തുടര്‍ന്ന് ഡ്രൈവര്‍ കാറില്‍ നിന്ന് ഉടന്‍ ഇറങ്ങി സ്ഥലത്ത് നിന്ന് മാറുകയായിരുന്നു.
ഡ്രൈവര്‍ ഇറങ്ങിയതിന് പിന്നാലെ തന്നെ കാറില്‍ തീ ആളി പടര്‍ന്നു. തുടര്‍ന്ന് വടകര അഗ്‌നിരക്ഷാ സേനയെത്തിയാണ് തീ അണച്ചയത്. തീപിടിത്തത്തില്‍ കാര്‍ പൂര്‍ണമായും കത്തിനശിച്ചു.
Discussion about this post