കൊല്ലം: ചെമ്മാംമുക്കില്‍ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊന്ന കേസില്‍ ഭര്‍ത്താവ് പത്മരാജന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും.
ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാര്‍ തടഞ്ഞ് പെട്രോള്‍ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.
കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയില്‍ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറില്‍ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജന് ഈസ്റ്റ് പോലീസിന് നല്കിയ മൊഴി. ബേക്കറി നടത്തിപ്പില്‍ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകള്‍ ഉള്‍പ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിന്റെ മൊഴിയും പോലീസ് രേഖപ്പെടുത്തും.
Discussion about this post