കൊല്ലം: ഐആര്‍ഇ എന്ന കമ്പനി വര്‍ഷങ്ങളായി നടത്തിവരുന്ന കരിമണല്‍ ഖനനത്തിനെതിരെ പ്രദേശവാസികള്‍ നടത്തിവരുന്ന ജനകീയ റിലേ നിരാഹാര സമരം 75ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് പിന്തുണയുമായി ധാരാളം പേര് രംഗത്ത് വരുന്നുണ്ട്.
ഇപ്പോഴിതാ ആലപ്പാട്ടുകാരുടെ സമരത്തിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് വിഎം സുധീരന്. ആലപ്പാട് നടക്കുന്നത് അതിജീവനത്തിനുള്ള സമരമാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ആലപ്പാട്ടേത് ന്യായമായ സമരമാണെന്നും ഇത്തരമൊരു ജനകീയ പ്രക്ഷോഭത്തെ വ്യവസായമന്ത്രി അപമാനിച്ചത് ശരിയായില്ലെന്നും വിഎം സുധീരന് കുറ്റപ്പെടുത്തി.
ആലപ്പാട് സന്ദര്‍ശിക്കാന്‍ മന്ത്രിമാര്‍ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരക്കാരെ ആക്ഷേപിച്ചത് ശരിയായില്ല. ആലപ്പാട് നിന്നും മണല്‍ കടത്തുന്നത് സ്വകാര്യലോബികളാണ്. സ്വകാര്യ ലോബികള്‍ക്ക് ഒത്താശ ചെയ്യുന്നത് സര്‍ക്കാരിലെ ചിലരാണെന്നും സുധീരന് കൂട്ടിച്ചേര്‍ത്തു.
Discussion about this post