പത്തനാപുരം: വിവാഹദിവസം വരനെത്തിയില്ലെങ്കില് എന്തായിരിക്കും അവസ്ഥ എന്നാല്‍ അയാള്‍ മറ്റൊരു യുവതിയുടെ ഭര്ത്താവെണെന്നറിഞ്ഞലോ… ഒരു പക്ഷെ അയാളുടെ ഭാര്യ ഗര്‍ഭിണി ആണെങ്കില്‍..? കണ്ണുത്തള്ളണ്ട.. കഴിഞ്ഞ ദിവസം പത്തനാപുരത്ത് ഉണ്ടായ സംഭമാണിത്.
മണ്ഡപത്തില്‍ അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി വരനെ കാത്തിരുന്ന നവവധുവിനേയും വീട്ടുകാരേയും തേടി ഞെട്ടിക്കുന്ന വാര്‍ത്ത എത്തി. കല്യാണ ചെക്കനെ കാണാനില്ല. ഒടുക്കം വീട്ടുകാര്‍ തേടി ഇറങ്ങി.
ഒടുക്കം കണ്ടെത്തി, ഗര്‍ഭിണിയായ ഭാര്യക്കൊപ്പം ബംഗളൂരുവില്‍ സുഖവാസം അനുഷ്ഠിക്കുകയായിരുന്നു ‘വര’ന്. വരനും വധുവും പത്തനാപുരം സ്വദേശികളാണ്. കഴിഞ്ഞ സെപ്റ്റംബറിലായിരുന്നു ഇവരുടെ കല്യാണം ഉറപ്പിക്കുന്നത്. നാലു മാസം പിന്നിട്ടിട്ടും വരന് വിവാഹിതനാണെന്ന വിവരം ബന്ധുക്കള്‍ക്ക് ലഭിച്ചില്ല. എന്നാല്‍ ഇക്കാര്യം ഇയാള്‍ ആരോടും പറഞ്ഞിട്ടുമില്ല.
വിവരം പുറത്തായതോടെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്കി. അന്വേഷണം നടക്കുകയാണെന്ന് പത്തനാപുരം എസ്ഐ പുഷ്പകുമാര്‍ പറഞ്ഞു.
Discussion about this post