ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞു; മലപ്പുറം സ്വദേശി മരിച്ചു

തൃശ്ശൂര്‍: പുതുക്കാട് സെന്ററിന് സമീപം ദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബെക്ക് ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ സ്വദേശി പൂഴിക്കുന്നത്ത് വീട്ടില്‍ അഭിനന്ദ്(28) ആണ് മരിച്ചത്.

തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. അപകടത്തില്‍ അഭിനന്ദിനൊപ്പമുണ്ടായിരുന്ന ആനക്കല്ല് സ്വദേശി വിഷ്ണുവിന് പരുക്കേറ്റു. ദേശീയപാതയ്ക്കും സര്‍വീസ് റോഡിനും ഇടയിലായിരുന്നു അപകടമുണ്ടായത്.

പരുക്കേറ്റ വിഷ്ണു തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ദേശീയപാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങള്‍ ബൈക്ക് യാത്രികര്‍ കാണാഞ്ഞതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Exit mobile version