കണ്ണൂര്‍: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് അപകടം. കണ്ണൂര്‍ ജില്ലയിലെ പേരാവൂര്‍ കല്ലേരി മലയിലാണ് സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
കെഎസ്ആര്‍ടിസി ബസുകള്‍ കല്ലേരിമല ഇന്ത്യന്‍ ഓയില്‍ പെട്രോള്‍ പമ്പിന് സമീപത് വെച്ചാണ് കൂട്ടിയിടിച്ചത്. വയനാട് നിന്ന് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും വയനാടേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസുമാണ് അപകടത്തില്‍പ്പെട്ടത്.
അപകടവിവരമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ ഒരു ബസ് ഡ്രൈവര്‍ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്.
Discussion about this post