കൊല്ലം: കുണ്ടറയില്‍ സ്ത്രീധനത്തിന്റെ പേരില്‍ നവവധുവിനെ ഭര്‍ത്താവ് ക്രൂരമര്‍ദ്ദനത്തിന് ഇരയാക്കിയെന്ന് പരാതി. വിവാഹം കഴിഞ്ഞ് അഞ്ചാംനാള്‍ സ്ത്രീധനത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം.
ഭര്‍ത്താവ് നിതിനെതിരെ കുണ്ടറ പോലീസ് കേസെടുത്തു. എന്നാല്‍, ആരോപണങ്ങള്‍ നിതിന്റെ കുടുംബം നിഷേധിച്ചു. 10 വര്‍ഷത്തെ പ്രണയത്തിന് ഒടുവില്‍ നവംബര്‍ 25 നാണ് കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്റെയും വിവാഹം നടന്നത്.
ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്‌തെന്ന് യുവതി പറയുന്നു. സ്വര്‍ണം കൊണ്ടുവരാന്‍ പറഞ്ഞ് തന്നെ അടിച്ചിരുന്നുവെന്നും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചുവെന്നും യുവതി പറഞ്ഞു. പരിക്കുകളോടെ 29ാം തീയതി ആശുപത്രിയില്‍ ചികിത്സ തേടി. ആശുപത്രിയില്‍ വെച്ച് സഹോദരനെ ഭര്‍ത്താവ് ആക്രമിച്ചെന്നും യുവതി പറയുന്നു.
യുവതി നല്‍കിയ പരാതിയില്‍ കുണ്ടറ പോലീസ് നിതിനെതിരെ കേസെടുത്തു. എന്നാല്‍, നിസാര വകുപ്പുകളാണ് ചുമത്തിയതെന്നാണ് പരാതിക്കാരിയുടെ ആക്ഷേപം.
Discussion about this post