മലപ്പുറം: പൊലീസ് വേഷത്തില്‍ റോഡില്‍ നില്‍ക്കുകയായിരുന്ന നടന് ഷൈന്‍ ടോം ചാക്കോയെ കണ്ട് പൊലീസ് പരിശോധനയെന്ന് കരുതി ഭയന്ന് ബൈക്കില്‍ നിന്നും വീണ് യുവാവ്. മലപ്പുറം ജില്ലയിലെ എടപ്പാളിലാണ് സംഭവം.
സിനിമ ചിത്രീകരണം നടക്കുന്നതിനിടെയായിരുന്നു അപകടം. പോലീസ് വേഷത്തിലുള്ള ഷൈനിനെ കണ്ട് യുവാവ് ബൈക്ക് ബ്രേക്ക് ചെയ്തപ്പോഴാണ് അപകടമുണ്ടായത്.
സൂത്രവാക്യം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടമുണ്ടായത്. ഇന്ന് രാവിലെയായിരുന്നു സംഭവം. മഴ പെയ്തതിനാല്‍ റോഡില്‍ വെള്ളമുണ്ടായിരുന്നു. പെട്ടെന്ന് ബ്രേക്കിട്ടതോടെ യുവാവ് തെന്നിവീഴുകയായിരുന്നു.
ഈ സമയത്താണ് വാഹനം അപകടത്തില്‍പ്പെടുന്ന സാഹചര്യം ഉണ്ടായത്. ഉടന്‍ തന്നെ ഷൈന്‍ ടോം ചാക്കോയും സമീപവാസികളും ചേര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ എത്തിച്ചു.
Discussion about this post