കൊല്ലം: റോഡരികില്‍ സ്ഥാപിച്ചിരുന്ന ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ ഹൈക്കോടതി ജഡ്ജിയുടെ ഇടപെടലിനെ തുടര്‍ന്ന് നീക്കം ചെയ്തു. കൊല്ലം നഗരത്തില്‍ ചിന്നക്കടയിലാണ് സംഭവം.
ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ബോര്‍ഡുകള്‍ നീക്കം ചെയ്തത്. കോടതി സമുച്ചയ ശിലാസ്ഥാപനത്തിന് എത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് കോടതി ഉത്തരവിന് വിരുദ്ധമായി യാത്രക്കാരുടെ കാഴ്ച മറച്ച് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ കണ്ടത്.
ഉടന്‍ കോര്‍പ്പറേഷന്‍ അധികൃതരെ അതൃപ്തി അറിയിച്ചു. കോര്‍പ്പറേഷന്‍ സെക്രട്ടറിയെ വിളിച്ചുവരുത്തി ബോര്‍ഡുകള്‍ മാറ്റാന്‍ നിര്‍ദേശിച്ചു.
റോഡരികില്‍ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കരുതെന്നാണ് കോടതി ഉത്തരവ്. ഈ ഉത്തരവ് ലംഘിച്ചതിന് പിഴയീടാക്കുമെന്ന ജഡ്ജിയുടെ താക്കീതിന് പിന്നാലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ ഒരു മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തു.
ചിന്നക്കടയില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ അടക്കം നൂറുകണക്കിന് ഫ്‌ലക്‌സ് ബോര്‍ഡുകളാണ് ഉണ്ടായിരുന്നത്. അതേസമയം, നഗരത്തില്‍ മറ്റിടങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും അടിയന്തരമായി മാറ്റുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു