കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ടു, കിണറ്റില്‍ ചാടി ജീവനൊടുക്കി വയോധികന്‍

death|bignewslive

തൃശൂര്‍: കഴുത്തില്‍ കയറുകൊണ്ട് കുരുക്കിട്ട് വയോധികന്‍ കിണറ്റില്‍ ചാടി ജീവനൊടുക്കി. തൃശ്ശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. മാരാത്ത് കുന്ന് ഉന്നതിയിലെ തൊട്ടേക്കാട് ചന്ദ്രനാണ് ജീവനൊടുക്കിയത്.

എഴുപത്തിമൂന്ന് വയസ്സായിരുന്നു. ഇന്ന് രാവിലെ 9:30 ഓടെയായിരുന്നു സംഭവം. ഭാര്യ മരിച്ചതോടെ ഉന്നതിയിലെ കൊച്ചു വീട്ടില്‍ തനിച്ച് താമസിച്ച് വരികയായിരുന്നു ചന്ദ്രന്‍.

ഇന്ന് രാവിലെ കയറില്‍ കുരുക്കിട്ടശേഷം കിണറ്റിലേക്ക് ചാടി ജീവനൊടുക്കുകയായിരുന്നു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്സെത്തി മൃതദേഹം പുറത്തെടുത്തു.

വടക്കാഞ്ചേരി പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി. ആദ്യകാലങ്ങളില്‍ റെയില്‍വേയുടെ മണ്ണ് കരാര്‍ തൊഴിലാളിയായിരുന്നു ചന്ദ്രന്‍.

Exit mobile version