രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില വര്‍ധിച്ചു, കേരളത്തില്‍ കൂടിയത് 17 രൂപ, പുതിയ വില 1827

കൊച്ചി: രാജ്യത്ത് പാചകവാതക സിലിണ്ടര്‍ വില തുടര്‍ച്ചയായ അഞ്ചാം മാസവും വര്‍ധിപ്പിച്ചു. 19 കിലോഗ്രാം സിലിണ്ടറിന് 16 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ അഞ്ച് മാസത്തിനിടെ 173.5 രൂപയാണ് വിലയില്‍ വര്‍ധനവുണ്ടായത്.

എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമുണ്ടായിട്ടില്ല. കേരളത്തില്‍ 17 രൂപയോളം വര്‍ധനവാണ് ഇതോടെയുണ്ടാകുന്നത്. 1827 രൂപയാണ് കേരളത്തില്‍ 19 കിലോ സിലിണ്ടറിന്റെ പുതിയ വില. ചെന്നൈയില്‍ 1980.5 രൂപയായി വില വര്‍ധിച്ചിട്ടുണ്ട്.

Exit mobile version