ഇടുക്കി: ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി കാര്‍ സ്‌കൂട്ടറിലിടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ചു. കരിമണ്ണൂര്‍ കോട്ടക്കവല നെടുമലയില്‍ ജോസഫിന്റെ (കുഞ്ഞേപ്പ്) മകന്‍ അനീഷ് (34) ആണ് മരിച്ചത്.
ശനിയാഴ്ച വൈകിട്ട് ആറിന് ഈരാറ്റുപേട്ട തൊടുപുഴ റോഡില്‍ കാഞ്ഞിരംകവലക്കു സമീപമാണ് അപകടം. ഉടനെത്തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
കാഞ്ഞിരപ്പള്ളി ചോറ്റിയിലെ ഗ്രീന്‍ ഡെയിന്‍ റിസോര്‍ട്ടിലെ ഷെഫ് ആയിരുന്നു അനീഷ്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം ഉണ്ടായത്. ഭാര്യ ജോസ്മി തെക്കുംഭാഗം പുരക്കല്‍ കുടുംബാംഗം.
Discussion about this post