കൊച്ചിയില്‍ രണ്ടിടത്ത് വന്‍ തീപിടിത്തം: ആളപായമില്ല, അന്വേഷണം

കൊച്ചി: കൊച്ചിയില്‍ രണ്ടിടത്ത് തീപിടിത്തം. എറണാകുളം സൗത്തില്‍ ആക്രി ഗോഡൗണിലും, നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപത്തെ ഹോട്ടലിലെ പാര്‍ക്കിംഗ് ഏരിയയിലുമാണ് തീപിടിത്തം ഉണ്ടായത്. ഗോഡൗണില്‍ അര്‍ധരാത്രി ഒരു മണിയോടെയാണ് തീപിടുത്തമുണ്ടായത്. നാല് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഗോഡൗണിലുണ്ടായിരുന്ന 9 തൊഴിലാളികളെയും രക്ഷപ്പെടുത്തി. മുക്കാല്‍ മണിക്കൂറോളം ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചഗോഡൗണിന് പിന്‍വശത്ത് നിന്നാണ് തീ പടര്‍ന്നതെന്ന് കൊച്ചി എസിപി രാജ്കുമാര്‍ പറഞ്ഞു. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തെ ആപ്പിള്‍ റസിഡന്‍സിയില്‍ അര്‍ധരാത്രിയോടെയാണ് തീപിടിത്തം ഉണ്ടായത്. കാര്‍ പാര്‍ക്കിംഗ് ഏരിയയിലുണ്ടായ അഗ്‌നിബാധയില്‍ ഒരു കാര്‍ പൂര്‍ണമായും 3 കാറുകളും ഏതാനും ബൈക്കുകളും ഭാഗികമായും കത്തിനശിച്ചു. ആളപായമില്ല. അഗ്‌നിരക്ഷാ സേനയെത്തി തീയണച്ചു. ഒരു മുറിയില്‍ കുടുങ്ങിയ പെണ്‍കുട്ടിയെ വൈദ്യുതി പൂര്‍ണമായി വിച്ഛേദിച്ച ശേഷം ഏണി ഉപയോഗിച്ചാണ് രക്ഷപ്പെടുത്തി. മുറിയിലെ എസിയും വയറിംഗും കത്തി നശിച്ചു.

Exit mobile version