കോഴിക്കോട്;സീനിയര്‍ വിദ്യാര്‍ഥികള പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ പല്ല് അടിച്ചുകൊഴിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മർദ്ദിച്ചത്.
ഇതേ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ ഇഷാമനാണ് മർദ്ദനമേറ്റത്. സംഭവത്തിൽ 12 വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തു.
ചൊവ്വാഴ്ചയായിരുന്നു സംഭവം. സ്കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെ ഇരുപതോളം സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മര്‍ദിച്ചുവെന്നാണ് ഇഷാമിന്റെ ആരോപണം.കുന്നുമ്മല്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തിലെ കോല്‍ക്കളിയില്‍ മത്സരിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ അവരുടെ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ റീലായി പോസ്റ്റ് ചെയ്തിരുന്നു.
ഇതാണ് മർദ്ദനത്തിന് ഇടയാക്കിയത്. റീലിനു കാഴ്ചക്കാര്‍ കൂടിയതോടെ ഇത് പിന്‍വലിക്കാര്‍ സീനിയര്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ജൂനിയേഴ്സ് തയാറായില്ല.
തുടർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാമിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post