തിരുവനന്തപുരം: വയലനിസ്റ്റ് ബാലഭാസ്കറിന്റെ കൊലപാതകത്തിന് പിന്നിൽ സ്വര്‍ണമാഫിയ ആണെന്ന്
പിതാവ് കെസി ഉണ്ണി. മകൻ്റെ മരണം കൊലപാതകം തന്നെയാണെന്ന് കെസി ഉണ്ണി ആവർത്തിച്ച് പറയുന്നു.
പെരിന്തല്‍മണ്ണ സ്വര്‍ണക്കടത്ത് കേസില്‍ ബാലഭാസ്കറിന്റെ ഡ്രൈവര്‍ അര്ജുന് അറസ്റ്റിലായിരുന്നു. ഈ പശ്ചാത്തലത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെസി ഉണ്ണി.
ബാലഭാസ്കറിന്റെ മരണശേഷമാണ് ഡ്രൈവര്‍ അര്ജുന് ക്രിമിനലാണെന്ന് തിരിച്ചറിഞ്ഞതെന്ന് പിതാവ് പറഞ്ഞു. അന്വേഷണത്തില്‍ കുടുംബത്തിന് നീതി ലഭിച്ചില്ലെന്നും സിബിഐയും സ്വാധീനത്തിന് വഴങ്ങിയെന്നും പിതാവ് കൂട്ടിച്ചേർത്തു.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍നടപടികളെ കുറിച്ച് ആലോചിക്കുമെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.