കോഴിക്കോട്: ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോടാണ് സംഭവം. നാദാപുരം ചെക്യാട് സ്വദേശിനിയായ തിരുവങ്ങോത്ത് താഴെകുനി കമലയാണ് മരിച്ചത്.
അറുപത്തിരണ്ട് വയസ്സായിരുന്നു. കഴിഞ്ഞ ദിവസം വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയിലായിരുന്നു സംഭവം. കമലയുടെ വസ്ത്രത്തിലേക്ക് തീ പടരുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ കമലയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെ മരിച്ചു. ഭര്‍ത്താവ്: കുഞ്ഞിരാമന്, മകള്‍: സുനിത. മരുമകന്: അജയന്.
Discussion about this post