പാലക്കാട്: ഒറ്റപ്പാലത്ത് നാലു വയസുകാരന് കിണറ്റില്‍ വീണ് മരിച്ചു. ഒറ്റപ്പാലം ചുനങ്ങാട് കിഴക്കേതില്‍ തൊടി വീട്ടില്‍ ജിഷ്ണു എന്ന ഉണ്ണിക്കുട്ടന്റെ മകന് അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുമ്പോള്‍ ആള്‍മാറിയില്ലാത്ത കിണറ്റില്‍ വീഴുകയായിരുന്നു. കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് ബന്ധുക്കള്‍ നിലവിളിക്കുകയായിരുന്നു.
തുടര്‍ന്ന് ഓടികൂടിയ നാട്ടുകാര്‍ കിണറിലിറങ്ങി കുട്ടിയെ മുകളിലേക്ക് കയറ്റിയെങ്കിലും മരിച്ചിരുന്നു. വീടിനോട് ചേര്‍ന്നുള്ള സ്ഥലത്താണ് കിണറുള്ളത്. വീട്ടുമുറ്റത്ത് അരികിലായുള്ള ചെങ്കല്ലുകൊണ്ട് കെട്ടിയ കിണറിന് ആള്‍മറയുണ്ടായിരുന്നില്ല.