കൊച്ചി: കൊച്ചി ട്രാഫിക് അസി. കമ്മിഷണറുടെ വാഹനം ഇടിച്ചു പരിക്കേറ്റ എഴുപത്തിയെട്ടുകാരന് മരിച്ചു. എറണാകുളം എളന്തിക്കര സ്വദേശി ഫ്രാന്‍സിസ് ആണ് മരിച്ചത്. ചികിത്സയില്‍ കഴിയവെയാണ് മരണം.
ട്രാഫിക് എസി അഷറഫിന്റെ ഔദ്യോഗിക വാഹനം ഇടിച്ചാണ് ഫ്രാന്‍സിസിന് പരിക്കേറ്റത്. ഈ മാസം ആദ്യം പുത്തന്‍വേലിക്കരയില്‍ വച്ചാണ് സംഭവം. അഷ്റഫ് ഓടിച്ച ജീപ്പാണ് ഫ്രാന്‍സിസിനെ ഇടിച്ചുതെറിപ്പിച്ചത്. പൊലീസ് ജീപ്പില്‍ തന്നെയാണ് ഫ്രാന്‍സിസിനെ ആശുപത്രിയില്‍ എത്തിച്ചത്.
അപകടത്തില്‍ ഫ്രാന്‍സിസിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെ തൃശൂരിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. ആദ്യം കൊച്ചിയിലെ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.
തുടര്‍ചികിത്സയുടെ ഭാഗമായാണ് തൃശൂരിലേക്ക് കൊണ്ടുപോയത്. മൃതദേഹം ആശുപത്രിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post