ന്യൂഡൽഹി; ഉരുൾപൊട്ടൽ ദുരന്തം നേരിട്ട വയനാടിന്
കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പാക്കേജ് ഉണ്ടാകുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന് ഉറപ്പുനല്‍കിയതായി കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെവി തോമസ് അറിയിച്ചു.
ധനമന്ത്രിക്ക് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ലഭിച്ചതായും കൂടുതല്‍ സാങ്കേതിക തടസം ഉണ്ടാകില്ലെന്നും കെവി തോമസ് പറഞ്ഞു.
‘കേന്ദ്രസംഘത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും റിപ്പോര്‍ട്ട് കിട്ടിയതായി നിര്‍മല സീതാരാമന് പറഞ്ഞിട്ടുണ്ട്. സമയബന്ധിതമായി തീരുമാനമെടുക്കും. വൈകില്ലെന്നാണ് അറിയിച്ചത്. ധനമന്ത്രിയുടെ പ്രതികാരണം ആശാവഹമാണ്’- കെവി തോമസ് പറഞ്ഞു.
Discussion about this post