കൊച്ചി: നടൻ മുകേഷുള്‍പ്പെടെയുള്ള നടന്മാര്ക്കെതിരായ ബലാത്സംഗ പരാതി പിൻവലികുന്നില്ലെന്ന് അതിജീവിതയായ നടി.കഴിഞ്ഞ ദിവസം നടന്മാര്ക്കെതിരെയുള്ള പരാതി പിന്‍വലിക്കുന്നുവെന്ന് ഇവര്‍ പ്രഖ്യാപിച്ചിരുന്നു.
ഈ തീരുമാനം മാറ്റിയ നടി അന്വേഷണവുമായി സഹകരിക്കുമെന്നും തനിക്കെതിരായ പോക്സോ കേസ് നിയമപരമായി നേരിടുമെന്നും പറഞ്ഞു.
ഒറ്റപ്പെട്ടുപോയി എന്ന മനോവിഷമത്തിലാണ് പരാതി പിന്‍വലിക്കാന്‍ തിരുമാനിച്ചതെന്നും നടി പറഞ്ഞു.
ഭർത്താവ് പറഞ്ഞതുകൊണ്ട് ഇപ്പോൾ പരാതി പിൻവലിക്കുന്നതിൽ നിന്ന് പിന്മാറുകയാണെന്നും നടി പറഞ്ഞു. അതേസമയം, ഡബ്ല്യൂസിസിപോലും തനിക്കൊപ്പം നിന്നില്ലെന്നും പരാതിക്കാരി ആരോപിച്ചു.