പാർട്ടി പ്രസിഡന്റ് പദവി ഒഴിയാൻ തയാറെന്ന് കെ സുരേന്ദ്രൻ, ശോഭ സുരേന്ദ്രനെതിരെ ഗുരുതര ആരോപണം

sobha surendran | bignews live

തിരുവനന്തപുരം: പാർട്ടി പ്രസിഡന്റ് പദവി ഒഴിയാൻ
തയാറെന്ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രന്‍. പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോല്‍വിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം.

ബിജെപി കേന്ദ്രനേതൃത്വത്തെയാണ് സുരേന്ദ്രന്‍ രാജിസന്നദ്ധത അറിയിച്ചത്. എന്നാല്‍ രാജിവെക്കേണ്ടതില്ലെന്ന് കേന്ദ്രനേതൃത്വം അറിയിച്ചതായും സുരേന്ദ്രന്‍ പക്ഷം അവകാശപ്പെടുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പാര്‍ട്ടി നേതാവ് ശോഭ സുരേന്ദ്രനെതിരെ ഗുരുതര പരാതിയും കെ സുരേന്ദ്രന്‍ പക്ഷം കേന്ദ്ര നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.

Exit mobile version