പത്തനംതിട്ട: ഇന്ന് എബിവിപിയുടെ വിദ്യാഭ്യാസ ബന്ദ്. പത്തനംതിട്ട ജില്ലയിലാണ് സംഭവം. നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് എബിവിപി വിദ്യാഭ്യാസ ബന്ദ്.
കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പിന്റെ വീഴ്ച ചൂണ്ടിക്കാട്ടി മന്ത്രിയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരം സ്വദേശിനി അമ്മു സജീവ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് മരിക്കുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വര്‍ഷ നഴ്സിങ് വിദ്യാര്‍ഥിയായിരുന്നു അമ്മു. കോളജ് അധികൃതരുടെ ഭാഗത്ത് ഗുരുതര പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു.