തിരുവനന്തപുരം:മുനമ്പത്ത് താമസക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
രേഖകളുള്ള ഒരാളെപ്പോലും കുടിയിറക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
സമരസമിതിയുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ഓൺലൈനായി ഇന്ന് വൈകിട്ടാണ് മുനമ്പം സമരസമിതിയുമായി മുഖ്യമന്ത്രി ചർച്ച നടത്തിയത്.
സർക്കാർ ഭൂപ്രശ്നത്തിനു ശാശ്വത പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. ഇതിനായാണ് ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമ്മിഷനെ നിയോഗിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ ഭൂമിയിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത് എന്നും മുനമ്പത്തെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മിഷന് മുൻപാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകുമെന്നും
മുഖ്യമന്ത്രി വ്യക്തമാക്കി.
Discussion about this post