പാലക്കാട്: ചേലക്കരയിൽ യുഡിഎഫിന് കിട്ടിയ തിരിച്ചടി പാർട്ടി ഗൗരവത്തിൽ കാണുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പാലക്കാടിനേക്കാൾ സിസ്റ്റമാറ്റിക് വർക്ക് നടന്നത് ചേലക്കരയിലാണെന്നും മുരളീധരൻ പറഞ്ഞു.
ചേലക്കരയിൽ ഭരണ വിരുദ്ധ വികാരം വോട്ട് ആയില്ല. ജനങ്ങൾ ഒരു താക്കീത് കൂടി നൽകിയതാണെന്നും
എന്നാൽ പാലക്കാട് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.
ഏറ്റവും വലിയ സന്തോഷം മുനിസിപ്പാലിറ്റി തിരിച്ചുപിടിച്ചതാണെന്നും സന്ദീപ് വാര്യർ വരുന്നത് കൊണ്ട് വോട്ട് നഷ്ടപ്പെടുമെന്ന ചിലരുടെ പ്രവചനം തെറ്റിപ്പോയി എന്നും ഭൂരിപക്ഷം അരക്കിട്ട് ഉറപ്പിച്ചെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.