ചേലക്കര: ചേലക്കര ഉപതെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി യു ആര് പ്രദീപിന് തകർപ്പൻ വിജയം. 12201 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് പ്രദീപ് വിജയക്കൊടി പാറിച്ചത്.
ചെങ്കോട്ടയായ ചേലക്കര പിടിച്ചെടുക്കാമെന്ന യുഡിഎഫിന്റെ ആഗ്രഹം ഇതോടെ മങ്ങിയിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിലൂടെ മണ്ഡലം തിരിച്ചു പിടിക്കാനായിരുന്നു കോൺഗ്രസ് നീക്കം.
എന്നാൽ പ്രതീക്ഷകളെല്ലാം തിരിച്ചടിയായി. പ്രദീപ് 64259 വോട്ടുകളാണ് നേടിയത്. രമ്യ ഹരിദാസിന് 52137 വോട്ടുകളാണ് നേടിയത്. പോസ്റ്റല്‍ വോട്ടുകൾ എണ്ണി തുടങ്ങിയപ്പോൾ മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെ അപ്രസക്തയാക്കി കൊണ്ടായിരുന്നു പ്രദീപിന്റെ മുന്നേറ്റം.