കണ്ണൂര്‍: തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം തോപ്പുംപടി സ്വദേശി ആന്‍ മരിയയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തളിപ്പറമ്പ് ലൂര്‍ദ് ഹോസ്പിറ്റല്‍ അവസാന വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനിയാണ്.
ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ആന്‍ മരിയയെ കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് അധികൃതര്‍ പോലീസിനെ വിവരം അറിയിച്ചു. പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.