കൊച്ചി: കൊച്ചിയില്‍ ഹോട്ടലുകളും ബേക്കറികളും കേന്ദ്രീകരിച്ച് മോഷണം നടത്തിയ യുവാവും യുവതിയും അറസ്റ്റില്‍. കാസര്‍കോട് സ്വദേശി അലി അഷ്ക്കര്‍ തൃശൂര്‍ സ്വദേശിനി ആന്മേരി എന്നിവരാണ് എറണാകുളം സെന്‍ട്രല്‍ പോലീസിന്റെ പിടിയിലായത്.
കൊച്ചി നഗരത്തിലെ ഹോട്ടലുകളും, ബേക്കറികളും കേന്ദ്രീകരിച്ചാണ് അലി അഷ്ക്കറിന്റെയും ആന്മേരിയുടെയും കവര്‍ച്ച. ഒടുവില്‍ കൊച്ചി എംജി റോഡില്‍ ഇതര സംസ്ഥാനക്കാരനായ ബേക്കറി ജീവനക്കാരന്റെ ഫോണ്‍ കവര്‍ന്ന കേസിലാണ് ഇരുവരും പിടിയിലായത്.
സാധാരണക്കാരെ പോലെ ബേക്കറിയിലെത്തി ഭക്ഷണം കഴിച്ച ശേഷം മടങ്ങുമ്പോഴാണ് കവര്‍ച്ച. ബേക്കറി ജീവനക്കാരനില്‍ നിന്നും കോള്‍ ചെയ്യാനെന്ന വ്യാജേന ഫോണ്‍ വാങ്ങിയ ശേഷം ഇരുവരും കടന്നു കളയും. ഇത്തരത്തില്‍ നിരവധി മോഷണങ്ങളാണ് ഇവര്‍ നടത്തിയത്.
സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. നേരത്തെ വാഹന മോഷണ കേസിലും അലി അഷ്ക്കര്‍ പിടിയിലായിരുന്നു. പ്രതികള്‍ മറ്റു വ്യാപാര സ്ഥാപനങ്ങളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയതായാണ് വിവരം.
Discussion about this post