ഗോവ: മത്സ്യബന്ധന ബോട്ട് നാവിക സേനയുടെ മുങ്ങിക്കപ്പലുമായി കൂട്ടിയിടിച്ച് അപകടം. കിഴക്കന്‍ ഗോവ തീരത്തു നിന്ന് 70 നോട്ടിക്കല്‍ മൈല്‍ അകലെയാണ് അപകടമുണ്ടായത്. 13 പേരുണ്ടായിരുന്ന മാര്‍ത്തോമ എന്ന മത്സ്യബന്ധന ബോട്ടും ഇന്ത്യന്‍ നാവിക സേനയുടെ സ്കോര്‍പിയന്‍ ക്ലാസ് മുങ്ങിക്കപ്പലുമാണ് കൂട്ടിയിടിച്ചത്.
അപകടത്തിന് പിന്നാലെ നാവിക സേന രക്ഷാപ്രവത്തനം തുടങ്ങി. ആറ് കപ്പലുകളും നാവിക സേനയുടെ നിരീക്ഷണ വിമാനങ്ങളും സ്ഥലത്തെത്തി നടത്തിയ തെരച്ചിലില്‍ മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന 11 പേരെയും കണ്ടെത്തി രക്ഷപ്പെടുത്തി. എന്നാല്‍ രണ്ട് പേരെ കണ്ടെത്താന്‍ സാധിച്ചില്ല. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
മുംബൈയിലെ മാരിടൈം റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററിന്റെ മേല്‍നോട്ടത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റേത് ഉള്‍പ്പെടെയുള്ള കൂടുതല്‍ കപ്പലുകളും ബോട്ടുകളും സ്ഥലത്തേക്ക് എത്തിച്ച് തെരച്ചില്‍ തുടരുകയാണ്.
Discussion about this post