തൃശൂര്‍: തൃശൂരിൽ ട്രെയിൻ അപകടത്തിൽ പരിക്കേറ്റ രണ്ട് സ്ത്രീകളിൽ ഒരാൾ മരിച്ചു. മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഡിവൈന്‍ നഗര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് ട്രെയിൻ അപകടം സംഭവിച്ചത്.
കാഞ്ഞങ്ങാട് സ്വദേശിനി റോസമ്മ ജെയിംസാണ് മരിച്ചത്. 75 വയസ്സായിരുന്നു. അപകടത്തിൽ വടക്കന്‍ പറവൂര്‍ സ്വദേശി ഉഷയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
ഇന്ന് രാവിലെ 6.40നാണ് അപകടം ഉണ്ടായത്. എഗ്മോര്‍ – ഗുരുവായൂര്‍ ട്രെയിന്‍ ആണ് ഇവരെ ഇടിച്ചത്. റെയിൽവേ സ്റ്റേഷനിൽ വച്ച് ട്രാക്ക് കുറുകെ കടക്കുന്നതിനിടെ ട്രെയിൻ ഇടിക്കുകയായിരുന്നു.
റോസമ്മ സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടശേഷം അരമണിക്കൂറോളം ട്രാക്കില്‍ കിടന്ന ഉഷയെ പൊലിസ് എത്തിയ ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.
ഇവരെ ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ആണ് പ്രവേശിപ്പി ചിരിക്കുന്നത്. മുരിങ്ങൂര്‍ ധ്യാന കേന്ദ്രത്തില്‍ വന്ന് മടങ്ങുകയായിരുന്നു ഇവര്‍.