നഴ്സിംഗ് വിദ്യാർത്ഥിനിയുടെ മരണം, സഹപാഠികൾ അറസ്റ്റിൽ, മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കുടുംബം

തിരുവനന്തപുരം : പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സഹപാഠികൾ അറസ്റ്റിലായി. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരാണ് അറസ്റ്റിലായത്.

സംഭവത്തിൽ പ്രതികരിച്ച് അമ്മുവിൻ്റെ കുടുംബം രംഗത്തെത്തി. അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കുടുംബം ആരോപിച്ചു.

ഐ ക്വിറ്റ് എന്ന് പുസ്തകത്തിൽ എഴുതിയതിലുള്ളത് അമ്മുവിന്റെ കയ്യക്ഷരമല്ലെന്നും ഫോണിന്റെ ലോക്ക് മാറ്റിയതിലും ദുരൂഹതയുണ്ടെന്നും അച്ഛനും സഹോദരനും പ്രതികരിച്ചു.

പൊലീസ് അന്വേഷണം കൃത്യമായ ദിശയിലാണെന്നും സഹപാഠികളുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്നും കുടുംബം ആരോപിച്ച്.
അറസ്റ്റിലായ മൂവർക്കുമെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തിയിട്ടുണ്ട്.

Exit mobile version