പാലക്കാട് ഉപതെരഞ്ഞെടുപ്പ്; പോളിംഗ് അവസാനിച്ചു

election|bignewslive

പാലക്കാട്: പാലക്കാട് മണ്ഡലത്തില്‍ പോളിംഗ് അവസാനിച്ചു. വൈകുന്നേരം ആറുമണിയോടെയാണ് പോളിംഗ് അവസാനിച്ചത്. പോളിംഗിന്റെ ആദ്യഘട്ടങ്ങളില്‍ സമാധാനപരമായിരുന്നെങ്കിലും അവസാന മണിക്കൂറുകള്‍ സംഘര്‍ഷഭരിതമായിരുന്നു.

നിലവില്‍ പോളിംഗ് അവസാനിച്ചെങ്കിലും ടോക്കണ്‍ വാങ്ങി ക്യൂവില്‍ നില്‍ക്കുന്നവര്‍ക്ക് വോട്ടിംഗിന് അവസരമുണ്ടാകുമെന്ന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അറിയിച്ചു. 184 പോളിംഗ് ബൂത്തുകളില്‍ 105 എണ്ണത്തില്‍ 57.06% ആണ് പോളിംഗ് രേഖപ്പെടുത്തിയത്.

വെണ്ണക്കരയിലെ പോളിംഗ് ബൂത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയാന്‍ ശ്രമമുണ്ടായി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ബൂത്തില്‍ കയറി വോട്ട് ചോദിച്ചെന്നാണ് എല്‍ഡിഎഫ്, ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചത്.

തുടര്‍ന്ന് ഇരുപാര്‍ട്ടികളുടെയും പ്രവര്‍ത്തകര്‍ ചേര്‍ന്ന് രാഹുല്‍ മാങ്കൂട്ടത്തിലിനെ തടയുകയായിരുന്നു. പിന്നാലെയുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്തേക്ക് കൂടുതല്‍ പൊലീസെത്തി.

Exit mobile version