കൊല്ലം: ട്രെയിന്‍ ഇടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. കൊല്ലം ജില്ലയിലെ മയ്യനാടാണ് സംഭവം. ചാത്തന്നൂര്‍ സ്വദേശിനി എ ദേവനന്ദ ആണ് മരിച്ചത്.
മയ്യനാട് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അപകടമുണ്ടായത്. രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമിലൂടെ വന്ന തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്സ്പ്രസാണ് വിദ്യാര്‍ത്ഥിനിയെ ഇടിച്ചത്.
ഗുരുതരമായി പരിക്കേറ്റ ദേവനന്ദയെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് ദേവനന്ദ.
Discussion about this post