25000 രൂപ പ്രവാസിയില്‍ നിന്നും കൈക്കൂലി, ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

arrest|bignewslive

കോട്ടയം: കൈക്കൂലി കേസില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍. കോട്ടയം ജില്ലയിലെ വൈക്കത്താണ് സംഭവം. ഉല്ലല ആലത്തൂര്‍ സ്വദേശി സുഭാഷ്‌കുമാര്‍ ടികെ ആണ് വിജിലന്‍സിന്റെ പിടിയിലായത്.

പ്രവാസിയില്‍ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് പിടിയിലായത്. പോക്കുവരവ് ആവശ്യത്തിനായാണ് പ്രവാസിയില്‍ നിന്നും പണം കൈക്കൂലിയായി വാങ്ങിയത്.

60,000 രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. 25000 രൂപ വാങ്ങുന്നതിനിടെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടുകയായിരുന്നു.

Exit mobile version