ഭാര്യയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ ഭര്‍ത്താവ് കുഴഞ്ഞുവീണ് മരിച്ചു

death|bignewslive

മലപ്പുറം: മലപ്പുറത്ത് മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഭാര്യയും ഭര്‍ത്താവും മരിച്ചു. 76കാരനായ മൊയ്തീന്‍ ഭാര്യ റംല എന്നിവരാണ് മരിച്ചത്. റംലയുടെ മയ്യിത്ത് നമസ്‌കാരം ആരംഭിക്കാനിരിക്കെ മൊയ്തീന്‍ പള്ളിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് റംല മരിച്ചത്. കൂട്ടില്‍ ജുമാമസ്ജിദില്‍ ചൊവ്വാഴ്ച രാവിലെ 10.30ഓടെയായിരുന്നു റംലയുടെ മയ്യിത്ത് നമസ്‌കാരം. പള്ളിയില്‍ നമസ്‌കാരം ആരംഭിക്കാനിരിക്കേ നേതൃത്വം നല്‍കാന്‍ നിന്ന മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു.

ഉടന്‍ തന്നെ മൊയ്തീനെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകന്‍ സാലിം ഇമാമായി നിന്നാണ് റംലയുടെ മയ്യിത്ത് നമസ്‌കാരം നിര്‍വഹിച്ചത്.

ചൊവ്വാഴ്ച വൈകീട്ട് 4.30ന് കൂട്ടില്‍ മഹല്ല് ജുമാമസ്ജിദില്‍ മൊയ്തീന്റെ മയ്യിത്ത് നമസ്‌കാരം നടന്നു. പരേതരായ ഫാത്തിമ – മുഹമ്മദ് കുട്ടി ദമ്പതികളുടെ മകളാണ് റംല.

മക്കള്‍: സാലിം, നൗഷാദ്, റൈഹാനത്ത്. മരുമക്കള്‍: റുക്സാന, ഹുദ, ഫൈസല്‍.

Exit mobile version