ബംഗളൂരു: ബംഗളൂരുവിലെ താമസ സ്ഥലത്ത് മലയാളി വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട് മേപ്പാടി സ്വദേശി തറയില്‍ ഹൗസ് നിഷാദിന്റെ മകന്‍ മുഹമ്മദ് ഷാമില്‍ (23) നെയാണ് ബംഗളൂരു രാജംകുണ്ടയിലെ താമസ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മൃതദേഹം ജീര്‍ണിച്ച നിലയില്‍ ആയിരുന്നു. കൂട്ടുകാര്‍ എത്തി വിളിച്ചപ്പോള്‍ മുറി തുറക്കാത്തതില്‍ സംശയിച്ച് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാമയ്യ കോളേജില ബിബിഎ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ഷാമില്‍. ബംഗളൂരു രാജംകുണ്ടയില്‍ ആയിരുന്നു താമസിച്ചിരുന്നത്. പോലീസ് ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം ഡോ. ബി.ആര്‍ അംബേദ്കര്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. ആള്‍ ഇന്ത്യ കെഎംസിസി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അന്ത്യകര്‍മങ്ങള്‍ ചെയ്ത മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി.