പാലക്കാട്: പാലക്കാട് ഇന്ന് വിധിയെഴുതുന്നു. വാശിയേറിയ പ്രചാരണങ്ങള്‍ക്കൊടുവിലാണ് പാലക്കാട് ഇന്ന് വിധിയെഴുതുന്നത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് പോളിങ്. യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്.
മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിര്‍ത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കള്‍ പാലക്കാടിനായി പ്രവര്‍ത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്പെന്‍സ് വരവും കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആവേശം കൂട്ടിയിട്ടുണ്ട്.
Discussion about this post