തീവ്ര ന്യൂന മര്‍ദ്ദത്തിന് സാധ്യത; വരും ദിവസങ്ങളില്‍ കേരളത്തില്‍ ഇടിമിന്നലോടെ മഴ

തിരുവനന്തപുരം: കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍കടലില്‍ ന്യൂന മര്‍ദ്ദ സാധ്യതയുണ്ടെന്നും തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ വ്യാഴാഴ്ചയോടെ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

നവംബര്‍ 23 ഓടെ ചക്രവാതച്ചുഴി ന്യൂന മര്‍ദ്ദമായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ തീവ്ര ന്യൂന മര്‍ദ്ദമായും ശക്തി പ്രാപിച്ച് തമിഴ് നാട്, ശ്രീലങ്ക തീരത്തേക്ക് നീങ്ങാന്‍ സാധ്യതയെന്നാണ് പ്രവചനം.

കേരളത്തില്‍ നിലവില്‍ ദുര്‍ബലമായിരിക്കുന്ന മഴ നവംബര്‍ 26ന് ശേഷം കുറച്ചു ദിവസത്തേക്ക് സജീവകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നു. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

സംസ്ഥാനത്ത് നാളെ വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും അറിയിച്ചു.

Exit mobile version