തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥന് മരിച്ചു. രജികുമാരന് നായര്‍ (50) ആണ് മരിച്ചത്. ഈ മാസം 11നു രജി കുമാരന് ഓടിച്ച സ്കൂട്ടര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം.
രാത്രി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന വഴി ആറ്റുകാലിന് സമീപം വെച്ച് രജികുമാര്‍ ഓടിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിന് പിന്നില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ രജിയെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയില്‍ എത്തിച്ചു.
ഗുരുതരമായി പരിക്കേറ്റ രജി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. ഇതിനിടെ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post