പനമരം: ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് വയോധിക മരിച്ചു. വയനാട്ടിലാണ് സംഭവം. പാതിരിയമ്പം കോളനിയിലെ പാറ്റ ആണ് മരിച്ചത്.
എഴുപത്തിയേഴ് വയസ്സായിരുന്നു.
കോളനിയിലെ കുട്ടികളുള്‍പ്പെടെ 9 പേര്‍ക്ക് ഈ മാസം 11നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പാറ്റയെ അടക്കം രണ്ടുപേരെ വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ രാത്രി പാറ്റ മരണത്തിന് കീഴടങ്ങുകയായിരുന്നു.