അമിത വണ്ണമാണ് എല്ലാരുടെയും പ്രശ്നം. അമിത വണ്ണം കുറയ്ക്കാനായി പല വഴികളും സ്വീകരിക്കുന്നവരുണ്ട്. എന്നാല്‍ ശരീരഭാരം കുറക്കാന്‍ ദൃഢനിശ്ചയവും ക്ഷമയും വേണം. വണ്ണം കുറയ്ക്കാനായി ഭക്ഷണം തന്നെ ഒഴിവാക്കുന്നവരുണ്ട്. എന്നാല്‍ അങ്ങനെ ഭക്ഷണം ഒഴിവാക്കുന്ന കൊണ്ട് ഗുണം ഒന്നുമില്ല. കുടവയര്‍ മൂലവും ദുര്‍മേദസ് മൂലവും വലയുന്നവര്‍ ഭക്ഷണം വെട്ടിച്ചുരുക്കിയാല്‍ മാത്രം ഈ തടി കുറയണമെന്നില്ല. പെട്ടെന്ന് ഭക്ഷണം കുറയ്ക്കുന്നതും ഒഴിവാക്കുന്നതും ശാരീരികമായ പല പ്രശ്നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും.
മൂന്നുമാസം കൊണ്ട് അത്ഭുതകരമായ രീതിയില്‍ തടി കുറച്ച് ബോഡിബില്‍ഡറെ അനുസ്മരിപ്പിക്കുന്ന വിധമുളള ശരീരം സ്വന്തമാക്കിയ യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
ഇവിടെ ഒരു അടിപൊളി ബോഡി ഷോ നടക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി ഇങ്ങനെ ഒരു പോസ്റ്റ് ഇടാന്‍ ഞാന്‍ തീരുമാനിച്ചത്. മൂന്നു മാസം കൊണ്ടാണ് ഞാന്‍ ഇങ്ങനെ മാറ്റിയെടുത്തത്. പലര്‍ക്കും വിശ്വാസം വരാത്ത കാര്യമാണ് പക്ഷേ സത്യമാണ്. ഇതേ ആഗ്രഹള്ളോര്‍ക് ഒരു സ്പര്കാവട്ടെന്ന് വിചാരിച്ചു You Tube ഇല് തെളിവടക്കം ഞാന്‍ കൊടുത്തിട്ടുമുണ്ട്. ആത്മാര്‍ഥമായി ഇറങ്ങി തിരിച്ചാല്‍ മൂന്ന് മാസം ധാരാളമാണ്.
2നിര്‍ബന്ധ ടിപ്സുകള്‍ പറയാം.
1. ലക്ഷ്യത്തെക്കുറിച്ചുള്ള ശരിയായ ധാരണ(Vi-sion)
2. എണ്ണ അഥവാ oil ഉപയോഗം പാടേ ഒഴിവാക്കുക
3. അമിതമായി ഉപ്പ് ഉപയോഗിക്കുന്നത് നിര്‍ത്തലാക്കുക.
80 ശതമാനത്തോളം നമ്മുടെ ശരീരഘടനയെ ബാധിക്കുന്നത് നമ്മുടെ ഭക്ഷണരീതി മാത്രമാണ്. പത്തു ശതമാനം മാത്രമേ കസര്‍ത്തിനുള്ളൂ, ബാക്കി പത്തു ശതമാനമോ വിശ്രമവും.
ഏറ്റവും വലിയ ഈ സത്യം മനസ്സിലാക്കിയാ പിന്നെ, കാര്യങ്ങള്‍ പൊടിപൂരം. ‘കസര്‍ത്തു അത്ര നിര്‍ബന്ധമല്ല’ എന്നല്ല ഞാന്‍ ഉദ്ദേശിച്ചത്, നിര്‍ബന്ധമാണ്, തനതു താത്പര്യങ്ങള്‍ക്കാനുസരിച്ച യോഗയോ ജിമ്മോ ആശ്രയിക്കാവുന്നതാണ്, 11 കൊല്ലത്തെ experience ഇല് മൂന്നു തവണ ഞാന്‍ 25 കിലോ കുറച്ചിട്ടുണ്ട്, അവയില്‍ ഒരു തവണ യോഗ മാത്രം വെച്ചു കുറച്ചതാണ്.
നല്ല ഒരു macho ബോഡി ആഗ്രഹിക്കുന്നവര്‍ gym നിര്‍ബന്ധമാക്കിയേക്കണേ ആരേലും നിങ്ങടെ ബോഡി നോക്കി ചാളത്തടീന്നോ മറ്റോ പറഞ്ഞിണ്ടെങ്കില് എടുക്കു മക്കളേ ഒരു സ്നാപ്പ് പറഞ്ഞവന് ഇനി ആ ചാളത്തടി ഒന്നൂടെ കാണണോന്ന് പറഞ്ഞാല്‍, with SIX PACK കാണിച്ചു കൊടുക്കാലോ ചങ്ക്സ് നുമ്മ കട്ടക്ക് പിടിച്ചാല്‍, പടച്ചോനാണേ സംഭവം ടപ ടപ്പേന്ന് നടക്കും.
Discussion about this post