കൊച്ചി: സ്കൂളില്‍ നിന്നും വിനോദയാത്ര പോയ കുട്ടികള്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സ തേടി. എറണാകുളം പറവൂരിലെ രണ്ട് സ്കൂകളില്‍ നിന്ന് വിനോദയാത്ര പോയ കുട്ടികള്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.
പറവൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍, നന്ത്യാട്ടുകുന്നം എസ്എന്‍വി സംസ്കൃത ഹയര്‍സെക്കന്‍ഡറി സ്കൂള്‍ എന്നീ സ്കൂളുകളിലെ 33 കുട്ടികളാണ് ചികിത്സ തേടിയത്. ഇതില്‍ ഒരു കുട്ടി ആശുപത്രിയില്‍ തുടരുകയാണ്.
രണ്ടു സ്കൂളുകളിലെയും വിനോദയാത്ര സംഘം തൃശൂര്‍ വടക്കാഞ്ചേരിയിലെ ഒരു ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചിരുന്നു. വ്യാഴാഴ്ചയാണ് കുട്ടികള്‍ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയത്. തുടര്‍ന്ന് വയറുവേദനയും ഛര്‍ദിയും തലവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടുകയായിരുന്നു.
Discussion about this post