തൊടുപുഴ: സിനിമാനടനും സുഹൃത്തും ലഹരി മരുന്നുമായി പിടിയില്‍. മുന്‍ ബിഗ് ബോസ് മത്സരാര്‍ഥിയും നടനുമായ പരീക്കുട്ടി എന്നറിയപ്പെടുന്ന പി എസ് ഫരീദുദ്ദീന്‍, വടകര സ്വദേശി പെരുമാലില്‍ ജിസ്മോന്‍ എന്നിവരാണ് പിടിയിലായത്.
എക്സൈസ് വാഹന പരിശോധനയിലാണ് എംഡിഎംഎയും കഞ്ചാവുമായി ഇരുവരും പിടിയിലായത്. സാഹസികമായാണ് എക്‌സൈസ് ഇവരെ പിടികൂടിയത്. വാഗമണ്‍ റൂട്ടിലായിരുന്നു വാഹന പരിശോധന. കര്‍ണാടക രജിസ്‌ട്രേഷന്‍ കാറിലാണ് ഇവര്‍ എത്തിയത്.
പരീക്കുട്ടിയുടെ പക്കല്‍ നിന്ന് 230 മില്ലിഗ്രാം എംഡിഎംഎയും നാല് ഗ്രാം കഞ്ചാവും ജിസ്മോന്റെ പക്കല്‍നിന്ന് 10.50 ഗ്രാം എംഡിഎംഎയും അഞ്ച് ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കൂടാതെ പിറ്റ്ബുള്‍ ഇനത്തില്‍പെട്ട നായയും കുഞ്ഞും കാറില്‍ ഉണ്ടായിരുന്നു. ജിസ്മോന്‍ ആണ് കേസില്‍ ഒന്നാം പ്രതി. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും.
എക്സൈസ് റേഞ്ച് ഓഫിസര്‍ കെ അഭിലാഷ്, അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സാവിച്ചന്‍ മാത്യു, പ്രിവന്റീവ് ഓഫിസര്‍മാരായ വി ആര്‍ രാജേഷ്, പി ആര്‍ അനുരാജ, എ എല്‍ സുബൈര്‍, സിവില്‍ എക്സൈസ് ഓഫിസര്‍ ചാള്‍സ് എഡ്വിന്‍, വനിതാ സിവില്‍ എക്സൈസ് ഓഫിസര്‍ എം ടി ബിന്ദു എന്നിവരാണ് പ്രതികളെ പിടികൂടിയത്.